Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crab Curry

ഞ​ണ്ടു​ക​റി ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം; ചി​കി​ത്സ​യി​ലി​രി​ക്കെ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

പ​ന​ങ്ങാ​ട്: വീ​ട്ടി​ൽ പാ​ച​കം ചെ​യ്ത ഞ​ണ്ടു​ക​റി ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ചേ​പ്പ​നം കു​രീ​ക്ക​ൽ വീ​ട്ടി​ൽ എ​ൽ​ജി​ൻ ജൂ​ഡ് (33) ആ​ണ് മ​രി​ച്ച​ത്. യു​വാ​വി​ന് ഞ​ണ്ടു​ക​റി​യോ​ട് അ​ല​ർ​ജി​യു​ണ്ടാ​യി​രു​ന്നു.

നേ​ര​ത്തെ​യും ഞ​ണ്ടു​ക​റി ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ൽ​ജി​ൻ ജൂ​ഡി​ന് അ​ല​ർ​ജി​യു​ണ്ടാ​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ ഞ​ണ്ടു​ക​റി​യാ​ണ് എ​ൽ​ജി​ൻ ജൂ​ഡ് ക​ഴി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ യു​വാ​വി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ജൂ​ഡി​നെ നെ​ട്ടൂ​രി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

 

 

 

Latest News

Corehub Up